ഗള്‍ഫില്‍ രാജ്യാന്തര വിമാന യാത്രക്കാരില്‍ വന്‍ വര്‍ധന

2023 ജൂലൈയെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 10.1 ശതമാനം ഉയര്‍ന്നുവെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) ചൂണ്ടിക്കാട്ടി. ശേഷി വര്‍ഷം തോറും 10.5 ശതമാനം ഉയര്‍ന്നു. 2023 ജൂലൈയെ അപേക്ഷിച്ച് ആഭ്യന്തര യാത്രാ ആവശ്യകത 4.8 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

2024 ജൂലൈയില്‍ ലോകമാകെ രാജ്യാന്തര വിപണികളില്‍ ശക്തമായ വളര്‍ച്ച കാണിച്ചു. മഹാമാരിക്ക് ശേഷം പല വിപണികളും ദീര്‍ഘകാല വളര്‍ച്ചാ പ്രവണതകളിലേക്ക് മടങ്ങുന്നു.

ജൂലൈയില്‍ എയര്‍ കാര്‍ഗോ ആവശ്യകത റെക്കോര്‍ഡ് ഉയരത്തിലെത്തി. ആഗോള വ്യാപാരത്തിലെ വളര്‍ച്ച, കുതിച്ചുയരുന്ന ഇ-കൊമേഴ്‌സ്, മാരിടൈം ഷിപ്പിംഗിലെ ശേഷി പരിമിതികള്‍ എന്നിവയില്‍ നിന്ന് എയര്‍ കാര്‍ഗോ ബിസിനസ് നേട്ടമുണ്ടാക്കുന്നത് തുടരുന്നു. ‘ഇനിയും പീക്ക് സീസണ്‍ വരാനിരിക്കുന്നതിനാല്‍, എയര്‍ കാര്‍ഗോക്ക് ഇത് ശക്തമായ വര്‍ഷമാകും.

ഉയര്‍ന്നുവരുന്ന ഡിമാന്‍ഡ് ട്രെന്‍ഡുകള്‍ നേരിടാന്‍ എയര്‍ലൈനറുകള്‍ സജ്ജവുമാണ്. ആഗോളതലത്തില്‍, കാര്‍ഗോ ടണ്‍-കിലോമീറ്ററില്‍ 13.6 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് മിഡില്‍ ഈസ്റ്റേണ്‍ വിമാനക്കമ്പനികളുടെ എയര്‍ കാര്‍ഗോ ശേഷി 4.4 ശതമാനം വര്‍ധിച്ചു. മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യാപാര പാത 32.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ മികച്ച പ്രകടനം കാഴ്ചവച്ചു. മിഡില്‍ ഈസ്റ്റ്-ഏഷ്യ റൂട്ടിലെ ആവശ്യം 15.9 ശതമാനം വര്‍ധിച്ചു.


RELATED STORIES