എഐസിസി അംഗം സിമി റോസ് ബെൽ ജോണിന്റെ തുറന്നു പറച്ചിലിൽ കുടുങ്ങി സംസ്ഥാന കോൺഗ്രസ് നേതൃത്വം

കോൺഗ്രസിൽ കാസ്റ്റിംഗ് കൗച്ചും, പവർ ഗ്രൂപ്പും ഉണ്ടെന്നായിരുന്നു സിമിയുടെ വെളിപ്പെടുത്തൽ. ആരോപണത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നിമിഷങ്ങൾക്കുള്ളിൽ മലക്കം മറിഞ്ഞു. എന്നാൽ എഐസിസി അംഗമായ വനിതാ നേതാവിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി വിമർശിക്കുകയായിരുന്നു.

കോൺഗ്രസിൽ വനിതാ നേതാക്കൾ പീഡനം നേരിടുന്നുവെന്ന സിമി റോസ് ബെൽ ജോണിൻ്റെ പരാതി ചൂണ്ടിക്കാട്ടിയപ്പോൾ അന്വേഷിക്കുമെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ്റെ ആദ്യ പ്രതികരണം .എന്നാൽ സെക്കൻ്റുകൾക്കും അദ്ദേഹം മലക്കം മറിഞ്ഞു. അന്വേഷണം ആരോപണം ഉന്നയിച്ച വനിതാ നേതാവിന് എതിരെ എന്ന് തിരുത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിമി റോസ് ബെൽ ജോണിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.ഇതിനിടെ സിമിറോസ് ബെൽ ജോണിനെതിരെ പരാതിയുമായി മഹിളാ കോൺഗ്രസ് ഔദ്യോഗിക വിഭാഗം രംഗത്തെത്തി. നടപടി ആവശ്യപ്പെട്ട് അവർ കെ പി സി സി നേതൃത്വത്തിന് കത്തു നൽകുകയായിരുന്നു. വി ഡി സതീശന്റെ നേതൃത്വത്തിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും വനിതാ പ്രവർത്തകർ കാസ്റ്റിംഗ് കൗച്ചിനും വിധേയപ്പെടുന്നു എന്നുമുള്ള മുതിർന്ന വനിതാ അംഗത്തിൻ്റെ പ്രസ്താവനയിൽ ഏക നിലപാടിൽ എത്താൻ നേതൃത്വത്തിന് കഴിയാത്ത സ്ഥിതിയായി. ഇതിനിടെ വിഷയത്തിൽ സതീശനെതിരെ കടുത്ത വിമർശനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. മറ്റുള്ളവരെ ധാർമ്മികത പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിലെ വനിതകളുടെ അവസ്ഥ മനസിലാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

RELATED STORIES