പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം

ദളിത് കോൺഗ്രസ് നേതാവും മല്ലപ്പള്ളി ബ്ലോക്ക് ഭാരവാഹിയുമായ വിറ്റി ഷാജിക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ അസഭ്യവർഷം.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ്റെ തെറിയഭിഷേക ശബ്ദരേഖ ആണ് പുറത്ത് വന്നത്. കെപിസിസി പ്രസിഡണ്ടിനും, ഡിസിസി പ്രസിഡണ്ടിനും ഷാജി പരാതി നൽകി .

ഒരു പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട തർക്കം ആണെന്നും, അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും ആണ് അഖിൽ ഓമനക്കുട്ടന്റെ വിശദീകരണം.


RELATED STORIES