സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്

എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല. യെച്ചൂരിയുടെ ജീവിതയാത്ര ഒറ്റനോട്ടത്തിൽ…

1952 ഓഗസ്റ്റ് 12ന് ആന്ധ്രയിലെ കാക്കിനഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി ചെന്നൈയിൽ ജനിച്ചു

1970 സിബിഎസ്ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക്

1974 ജെഎൻയുവിൽ എസ്എഫ്ഐയിൽ അംഗമായി

1975 അടിയന്തരാവസ്ഥയിൽ ജയിൽവാസം

1975 സിപിഐഎം പാർട്ടി അംഗമായി

1977 ജെഎൻയുവിൽ വിദ്യാർഥിയൂണിയൻ അധ്യക്ഷൻ

1978 എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി

1984 എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ്

1985 സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായി

1992 സിപിഐഎം പിബി അംഗമായി
പൊളിറ്റ് ബ്യൂറോ അംഗമാകുന്ന ഏറ്റവും പ്രായകുറഞ്ഞ നേതാവാണ് യെച്ചൂരി

2004 യു പി എ സർക്കാരിന് പിന്തുണ നൽകാനായി സിപിഐഎം മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾപ്പെടുന്ന പൊതുമിനിമം പരിപാടി ആവിഷ്ക്കരിക്കുന്ന സമിതിയിൽ അംഗമായി

2005 ബംഗാളിൽനിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു

2015 വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ സിപിഐഎം ജനറൽ സെക്രട്ടറിയായി

2017 രാജ്യസഭയിൽനിന്ന് വിടവാങ്ങി
യെച്ചൂരിയുടെ വിടവാങ്ങൽ പ്രസംഗം ഏറെ ശ്രദ്ധനേടിയിരുന്നു

2024 സെപ്റ്റംബർ 12ന് വൈകിട്ട് മൂന്നരയോടെ ദില്ലി എയിംസിൽ അന്തരിച്ചു

RELATED STORIES