സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് : പ്രായഭേദമന്യേ ഈ സ്മാർട്ട് വാച്ചിൽ ആകൃഷ്ടരായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആളുകൾ ഇത് അറിയാതെ പോകരുത്

സ്മാർട്ട് വാച്ചിന്റെ ഉപയോഗം ആളുകളിൽ ആരോഗ്യപരമായി ദോഷം ചെയ്യുന്നുണ്ടെന്ന് പഠന റിപ്പോർട്ട്.

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകൾ കാണിക്കുന്ന ആരോഗ്യപരമായ ഡാറ്റകൾ തെറ്റാണെന്നാണ്. അതായത് സ്മാർട്ട് വാച്ചുകളിൽ കാണിക്കുന്ന ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവൽ എന്നിങ്ങനെ കാണിക്കുന്ന എല്ലാ ഡാറ്റകളും തെറ്റാണ്.

സ്മാർട്ട് വാച്ചുകളിൽ കാണിക്കുന്ന ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കലോറി റേറ്റുകൾ കാണിക്കുന്നതിലും വലിയ വ്യത്യാസം ഉണ്ട്. 15 മുതൽ 21 ശതമാനം വരെയാണ് വ്യത്യാസം.ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നതിലും ഉണ്ട് 10 ശതമാനത്തോളം പിഴവ്. അത്കൊണ്ട് തന്നെ സ്മാർട്ട് വാച്ചുകൾ പൂർണമായും വിശ്വസിക്കരുത്.

RELATED STORIES