എലിശല്യം കൊണ്ട് രക്ഷയില്ലേ?; മെഴുകുതിരിയിൽ ഉണ്ട് പരിഹാരം

നമ്മുടെ എല്ലാവരുടെയും വീട്ടിൽ എലികൾ ഉണ്ടാകും. പകലെല്ലാം ഒളിച്ചിരിക്കുന്ന ഇവ രാത്രിയോടെയാണ് ശല്യക്കാരായി മാറുന്നത്. രാത്രി അടുക്കളയിൽ എത്തുന്ന ഇവ ഭക്ഷണ സാധനങ്ങൾ കടിച്ച് നശിപ്പിക്കുന്നു. കിടപ്പുമുറിയിൽ എത്തുന്ന എലികൾ ആകട്ടെ വസ്ത്രങ്ങൾ കടിച്ച് മുറിയ്ക്കുകയും നശിപ്പിക്കുകയും ചെയ്യും. രോഗവ്യാപികൂടിയാണ് എലികൾ. അതുകൊണ്ട് തന്നെ ഇവയെ നശിപ്പിക്കേണ്ടത് പ്രധാനമാണ്.

എലികളെ കൊല്ലാനായി എലിക്കെണി വയ്ക്കാറുണ്ട്. എന്നാൽ ഇത് എല്ലായ്‌പ്പോഴും ഇത് ഫലം കാണണം എന്നില്ല. എലി വിഷം വാങ്ങി വീട്ടിൽ വയ്ക്കുന്നവർ ഉണ്ട്. എന്നാൽ ഇതും ഉദ്ദേശിച്ച ഫലം നമുക്ക് തരണം എന്നില്ല. അത് മാത്രല്ല എലിവിഷത്തിലെ രാസവസ്തു നമ്മുടെ ശരീരത്തെയും ദോഷകരമായി ബാധിക്കാം. ഒരു കഷ്ണം മെഴുകുതിരി ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ എലികളെ തുരത്താം.

മെഴുകുതിരി ആദ്യം ചെറുതായി ചീകി എടുക്കണം. കത്തിയോ ഗ്രേറ്ററോ ഇതിനായി ഉപയോഗിക്കാം. ഇവയിലേക്ക് അൽപ്പം ശർക്കര കൂടി പൊടിച്ച് ചേർക്കുക. ഇതിന് ശേഷം ഇവ രണ്ടും കൂടി നന്നായി യോജിപ്പിക്കാം.

ഈയൊരു കൂട്ടിലേക്ക് അടുത്തതായി ചേർക്കേണ്ടത് ഒരു പാറ്റ ഗുളികയാണ് . പൊടിച്ച് വേണം ഇതിലേക്ക് പാറ്റ ഗുളിക ചേർക്കാൻ. ഇവ മൂന്നും നന്നായി യോജിച്ച് കഴിഞ്ഞാൽ അൽപ്പം ഗോതമ്പു പൊടിയും ബിസ്‌ക്കറ്റ് പൊടിച്ചതും ചേർക്കാം. ഇവ നന്നായി ഇളക്കുക.

ഇപ്പോൾ നമ്മുടെ കൂട്ട് തയ്യാറായി. ഇനി എലിയുടെ ശല്യമുള്ള സ്ഥലങ്ങളിൽ ഇവ വിതറി കൊടുക്കുക. ശർക്കരയുടെ മണം എലികളെ ആകർഷിക്കും. മെഴുകും പാറ്റ ഗുളിയും എലികളുടെ അകത്ത് എത്തുന്നതോടെ ഇവ ചത്ത് വീഴും

RELATED STORIES