കെ.എസ്.ഇ.ബി ജീവനക്കാരുടെ അപകടമരണങ്ങള്‍ ആവർത്തിക്കുന്നതായി റിപ്പോർട്ടുകൾ

കരാർ തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുമാസത്തിനിടെ സംസ്ഥാനത്ത് 10 ലൈൻമാൻമാരാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഇതില്‍ ഏഴും ഷോക്കേറ്റുള്ള മരണമാണ്. മേയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്. 2023ല്‍ വൈദ്യുതി വകുപ്പിലെ 10 പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടിരുന്നു.

അതേസമയം വൈദ്യുതി പ്രവഹിക്കുന്ന ഫീഡറുകളുടെ ഫ്യൂസ് ഊരുന്നത് മാറിപ്പോകുക, ഫീഡർ ചാർജ് ചെയ്യുന്നത് മാറിപ്പോകുക, ഇന്‍റർ ലിങ്ക്ഡ് പോസ്റ്റുകളില്‍ വൈദ്യുതി പൂർണമായി നിർത്താതിരിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണം എന്നാണ് പുറത്തു വരുന്ന വിവരം.

ജീവനക്കാരുടെ കുറവ്, അമിത ജോലിഭാരം, വൈദ്യുതി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ വീഴ്ച തുടങ്ങിയവ അപകടങ്ങളിലേക്ക് നയിക്കുന്നതായി ആണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ അപകടം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും ബോർഡിന്‍റെ അനാസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇലക്‌ട്രിസിറ്റി എക്സിക്യൂട്ടിവ് സ്റ്റാഫ് ഓർഗനൈസേഷൻ 'ജീവൻരക്ഷാ' സമരം എന്ന പേരില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു.

RELATED STORIES