ഇറാന് നേരെ ഇസ്രയേലിന്റെ കനത്ത വ്യാമാക്രമണം

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇന്ന് പുലര്‍ച്ചെ വ്യോമാക്രമണം നടന്നത്. നൂറ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളേയാണ്. പിന്നീട് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

RELATED STORIES