ഇടതുമുന്നണിയില്‍ പൊതു വികാരം

കൂറുമാറ്റത്തിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയില്‍ പൊതു വികാരം. ആരോപണം ശരിയെങ്കില്‍ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ചക്ക് വന്നാല്‍ അഭിപ്രായം പറയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്ന് എകെ ശശീന്ദ്രനും പറഞ്ഞു. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.

RELATED STORIES