മാറി ചിന്തിക്കുമെന്ന് കൊടുവളളിയിലെ മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്

തന്റെ ആവശ്യങ്ങള്‍ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കുമെന്ന് കൊടുവളളിയിലെ മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച റസാഖ്, റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപിച്ചു. തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും തന്റെ വികസന പദ്ധതികള്‍ റിയാസ് അട്ടിമറിച്ചുവെന്നും റസാഖ് പറഞ്ഞു. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. ഇതിന് മൂന്ന് വര്‍ഷമായി മറുപടി ഇല്ലെന്നും ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കുമെന്നും അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും റസാഖ് പറഞ്ഞു.

RELATED STORIES