ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനാറാമത് ഗ്രാജുവേഷന് ഷാർജ വേദിയാകുന്നു

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി പതിനാറാമത് ഗ്രാജുവേഷന് ഷാർജ വർഷിപ്‌ സെന്ററിൽ നടത്തപ്പെടുന്നു . ഡിസംബർ മാസം മൂന്നാം തിയതി ചൊവാഴ്ച വൈകുന്നേരം 7:00 നു  മെയിൻ ഹാളിലേക്കുള്ള നയനാന്ദകരമായ മാർച്ച് പാസ്റ്റോടെ ആണ് ഗ്രാജുവേഷൻ സെറിമണി ആരംഭിക്കുന്നത്. 2 തിമോത്തി 2:21 "..ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.." എന്ന വചനത്തിൽ നിന്ന് “മാന പാത്രം” എന്ന തീം അസ്പദ്ധീകരിച്ചാണ് ഈ തവണ ഇവന്റ് ക്രമീകരിച്ചിരിക്കുന്നത്‌. ഗിൽഗാൽ വൈസ് പ്രസിഡന്റ് റവ. ഷാൻ മാത്യു വിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഗ്രാജ്വേഷനിൽ 

പ്രിൻസിപ്പൽ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി സ്വാഗതം ചെയ്യും .

ചർച്ച് ഓഫ് ഗോഡ് റീജിയണൽ സൂപ്രണ്ട് റവ. ഡോ. സുശിൽ മാത്യു മുഖ്യ അഥിതിയായി സദസ്സിനെ അഭിസംബോധന ചെയ്തു സന്ദേശം നൽകും .

ഗ്രാജുവേറ്റാകാൻ യോഗ്യത സിദ്ധിച്ച വിദ്യാർത്ഥികളെ അക്കാദമിക്ക് ഡീൻ പരിചയപെടുത്തുകയും, സെമിനാരി പ്രസിഡൻറ് റവ. ഡോ. കെ. ഓ. മാത്യു  ബിരുദദാനം നടത്തുകയും ചെയ്യും.

സെമിനാരി പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്  ബിഷപ് ഷാൻ മാത്യു , പ്രിൻസിപ്പാൾ ഡോ. റ്റി. എം. ജോയൽ, അക്കാദമിക് ഡീൻ റവ. സുനീഷ് ജോൺസൺ, റെജിസ്ട്രർ സിസ്. നിഷ നൈനാൻ, അഡ്മിനിസ്ട്രേറ്റർ റവ. ജോസഫ് കോശി, ഡീൻ ഓഫ് സ്റ്റുഡന്റസ് റവ. ഗ്ലാഡ്‌സൺ വർഗീസ് അസ്സോസിയേറ്റ് റെജിസ്ട്രർ സിസ്‌ എലിസബത്ത് സുനീഷ് എന്നിവർ ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. 

അദ്ധ്യാപക - വിദ്യാർത്ഥി സമൂഹം മുഴുവനായും പങ്കെടുക്കുന്ന ഈ സെറിമണിയിൽ ചർച്ച് യുണൈറ്റെഡ് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

RELATED STORIES