ചെറുതുരുത്തിയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി

വാഹനത്തില്‍ കടത്തുകയായിരുന്ന പണമാണ് ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത്. കുളപ്പുള്ളിയില്‍ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്.

പണം എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സംഘം പറഞ്ഞു. കുളപ്പുള്ളി സ്വദേശികളായ മൂന്നു പേരെ ഇലക്ഷന്‍ സ്‌ക്വാഡ് ചോദ്യം ചെയ്യുകയാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷന്‍ സ്‌ക്വാഡ് പരിശോധന നടത്തുകയാണ് അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക. വാഹനത്തിന്റെ സീറ്റിനടിയില്‍ ബാഗിലാക്കിയാണ് 25 ലക്ഷം രൂപ സംഘം ഒളിപ്പിച്ചു വെച്ചിരുന്നത്. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തുന്നത്.

കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും പിന്‍വലിച്ച പണമാണിതെന്നാണ് കാറിലുണ്ടായിരുന്നവര്‍ ഇലക്ഷന്‍ സ്‌ക്വാഡിന് നല്‍കിയ മറുപടി.ഇതേ തുടര്‍ന്നാണ് വാഹനത്തിലുണ്ടായ മൂന്ന് പേരെയും വാഹനത്തെയും സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്.

RELATED STORIES