ആളുകളുടെ കുറവ് : 5 കിലോമീറ്ററിനുള്ളില്‍ ബവ്കോ ഔട്ട്ലറ്റ് വേണ്ടെന്ന് ബാറുടമകളുടെ അസോസിയേഷന്‍

സംസ്ഥാനത്ത് ബാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഔട്​ലറ്റുകള്‍ വേണ്ടെന്ന് ബാറുടമ അസോസിയേഷന്‍. ബവ്കോയ്ക്ക് നല്‍കിയ നിവേദനത്തിലാണു വാദം.

ഔട്​ലറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്‍റെ വിലകൂട്ടണമെന്നും ബാറുടമാ അസോസിയേഷന്‍ ആവശ്യം ഉന്നയിച്ചു. നഗരത്തില്‍ അഞ്ചു കിലോമീറ്ററിനുള്ളിലും പഞ്ചായത്തില്‍ പത്തു കിലോമീറ്ററിനുള്ളിലും ബാറുകള്‍ക്ക് സമീപത്ത് ഔട്​ലറ്റ് അനുവദിക്കേണ്ടെന്നാണ് ബവ്കോയോട് ആവശ്യപ്പെടുന്നത്.

നേരത്തെ സര്‍ക്കാരിനു മുന്നിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മദ്യത്തിനു മേല്‍ ഔട്​ലറ്റ് ലാഭം കൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെടുന്നു.

നിലവില്‍ 20 ശതമാനം ലാഭമാണ് മദ്യം വില്‍ക്കുമ്പോള്‍ കിട്ടുന്നത്. അതു ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനമാക്കി മാറ്റണം. ലാഭം കൂടുതലെടുത്താല്‍ മദ്യത്തിന്‍റെ വിലകൂടും. അങ്ങനെ വന്നാല്‍ ഔട്​ലറ്റിനെ ഉപേക്ഷിച്ച് ആളുകള്‍ ബാറുകളിലേക്കെത്തും അതാണ് ഉദ്ദേശം.

RELATED STORIES