അച്ഛന്‍ ഡ്രൈവർ മകൾ കണ്ടക്ടർ

കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിലെ ഏക വനിതാ കണ്ടക്ടറാണ് അനന്തലക്ഷ്മി. കാക്കി യൂണിഫോം ധരിച്ച് കൈയിലൊരു ബാഗുമായി യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്ന ഒരു മിടുക്കിയായ കണ്ടക്ടര്‍. തന്റെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അനന്തലക്ഷ്മിയും ബസിലെ കണ്ടക്ടറായി ജോലിക്ക് കയറിയത്.

കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ അനന്തലക്ഷ്മിയുടെ പിതാവ് ഷൈന്‍.ടി.ആറും ബസ് ഡ്രൈവറും കണ്ടക്ടറുമാണ്. അമ്മ ധന്യ ഷൈന്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലറുമാണ്.സ്വന്തം ബസായ രമപ്രിയയിലായിരുന്നു അനന്തലക്ഷ്മി ആദ്യമായി കണ്ടക്ടറുടെ ബാഗ് കയ്യിലെടുത്തത്.

ആദ്യമൊക്കെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. എംകോം വിദ്യാര്‍ത്ഥിനിയായ മകളോട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ ബസ് കണ്ടക്ടറായി ജോലി ചെയ്യാനുള്ള ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു. പഠനവും ഒപ്പം കൊണ്ടുപോകണം എന്നായിരുന്നു വീട്ടുകാര്‍ ആവശ്യപ്പെട്ടത്.തന്റെ ഇഷ്ടപ്പെട്ട ജോലി ഭംഗിയായി നിര്‍വ്വഹിച്ച് യാത്രക്കാരുടെ ഇഷ്ടപ്പെട്ട കണ്ടക്ടറായി മാറിയിരിക്കുകയാണ് അനന്തലക്ഷ്മി.

RELATED STORIES