പതിനാറ് വയസു വരെയുള്ള കുട്ടികൾക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ഫെയ്സ്ബുക്ക് അടക്കം ഒന്നും വേണ്ടെന്ന് ഓസ്ട്രേലിയ

ഓസ്‌ട്രേലിയ: കുട്ടികള്‍ അതിവേഗം സോഷ്യല്‍ മീഡിയക്ക് അടിമകളായി മാറുന്ന അവസ്ഥയില്‍ കര്‍ശന നടപടികളുമായി ഓസ്ട്രേലിയ.

16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഓസ്‌ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കി. ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. 102 പേര്‍ പിന്തുണച്ചപ്പോള്‍ 13 അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തത്.

നിരോധനം ലംഘിക്കപ്പെട്ടാല്‍ 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, എക്‌സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സോഷ്യല്‍ മീഡിയകളും നിയമത്തിന്റെ പരിധിയില്‍ വരും.

RELATED STORIES