എൻ്റെ വണ്ടി മറ്റൊരാളിൻ്റെ ആവശ്യത്തിനായി ഞാൻ തരില്ല
Reporter: News Desk 07-Dec-20244,365
എൻ്റെ സ്വന്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വാങ്ങിച്ചിട്ടുളള വാഹനങ്ങൾ സുഹൃത്ത് ബന്ധത്തിൻ്റെയോ മറ്റ് ഏതെങ്കിലും കാരണങ്ങളുടെ സമ്മർദ്ദത്താലോ വീടിൻ്റെ പുറത്തുള്ളവർക്ക് യാതൊരു കാരണവശാലും നമ്മുടെ വാഹനം ഉപയോഗിക്കാൻ കൊടുക്കരുത്.
ഇപ്പോൾ വലിയ ഒരു ഉദാഹരണം നമ്മുടെ മുമ്പിൽ വെളിപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ വാഹനാപകടം നമ്മളെ എല്ലാവരെയും ഭയപ്പെടുത്തിയിരിക്കുന്നു.
ആ വാഹനത്തിന് ആകെ ഉള്ളത് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് എന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു.
ഈ അപകടത്തിൽ മരിച്ചത് മുഴുവൻ ഈ ലോകത്തിന് ദൈവം സമ്മാനിച്ച മെഡിക്കൽ വിദ്യാർത്ഥികളാണ് എന്നത് അതീവ ദുഃഖകരമായ വാർത്തയാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. പണ്ട് ആരോ പറഞ്ഞത് പോലെ പോയ വണ്ടിക്ക് കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ? പോയത് പോയത് തന്നെ ഇനി അതൊന്നും തിരിച്ചു കിട്ടുകയില്ല എന്ന് ഈ വാർത്ത വായിക്കുന്ന ആർക്കും അറിയാവുന്ന കാര്യമാണ്.
ഈ വിഷയത്തോടുള്ള ബന്ധത്തിൽ മക്കൾ നഷ്ടപ്പെട്ടവർ കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസിന് വേണ്ടി കേസ് രജിസ്ട്രർ ചെയ്യാൻ സാധ്യതയുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല ഇനി ഒരു കാര്യവുമില്ല. അങ്ങനെയെന്നും ഇൻഷുറൻസ് കമ്പനി വഴങ്ങുമെന്ന് ആരും ചിന്തിക്കണ്ട. കാരണം തെറ്റ് പറ്റിയിരിക്കുന്നത് വാഹന ഉടമക്ക് മാത്രമാണ്. ഇന്നലെ കണ്ടു സൗഹൃദം പാലിച്ച 18 വയസു മുതൽ 21 വയസു വരെ പ്രായമുള്ള പിള്ളാർക്ക് തൻ്റെ വണ്ടി എന്തിന് നൽകി എന്നതാണ് ഇവിടെത്തെ പ്രധാന ചോദ്യം. അദ്ദേഹം പറയുന്നത് വാടകക്ക് വണ്ടി കൊടുത്തതല്ല മറിച്ച് സ്നേഹ ബന്ധത്തിലാണ് കൊടുത്തത്തെന്ന് വ്യക്തമായ ശരി ഇതിനകത്ത് പറയാൻ ഇപ്പോൾ കഴിയുകയില്ല. ഏതായാലും ഈ വാഹന ഉടമ അല്പം പ്രായമായ വ്യക്തിയും ലോകപരിചയമുള്ള ആളുമാണ് എന്ന് തൻ്റെ സംസാരത്തിൽ മനസ്സിലാകുന്നു. പക്ഷേ ആ പരിജ്ഞാനം അദ്ദേഹത്തിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നതോർത്ത് ദുഃഖിക്കുന്നു.
ഇൻഷുറൻസ് തേർഡ് പാർട്ടി ആയതിനാൽ ഇൻഷുറൻസ് കമ്പനി പ്രതിഫലം കൊടുക്കുകയില്ല എന്നതിന് 100% ഉറപ്പാണ്.
വാഹനഉമയ്ക്ക് വൻതുക കയ്യിൽ നിന്നും നല്കേണ്ടി വരുമെന്നതിലും കൊല കുറ്റങ്ങൾക്ക് 100% വർഷത്തിലേറെ ജയിൽ വാസവും തത്ത്വരമായ സാമ്പത്തികവും മരിച്ചവരുടെ ആശ്രിതർക്ക് നിയമപരമായി നൽകേങ്ങിയുമിരിക്കുന്നു. എത്ര തന്നെ കേസ് മായ്ച്ച് തോയ്ച്ച് കളയാമെന്ന് ചിന്തിച്ചാലും ഈ കാലഘട്ടത്തിൽ നടക്കുകയില്ല. ഒരു മാധ്യമത്തിൻ്റെയോ ഒരായിരം മാധ്യമത്തിൻ്റെയോ വായ് മൂടി കൊട്ടാൻ ശ്രമിച്ചേക്കാം പക്ഷേ മറ്റൊര് മാധ്യമം ഇത് വീണ്ടും പുറത്ത് കൊണ്ടു വരും നിശ്ചയം.
അദ്ദേഹത്തിൻ്റെ വീടും സ്ഥലവും ജപ്തി ആകും. അദ്ദേഹം കേസിൽ കുടുങ്ങുമെന്നതിൽ യാതൊരു തർക്കവുമില്ല. ഈ വിഷയത്തോടുള്ള ബന്ധത്തിൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ട്.
അടുത്തതായി ചിന്തിക്കുമ്പോൾ ഇനി ഫുൾ കവർ ഇൻഷുറൻസ് വണ്ടിക്ക് ഉണ്ട് എന്ന് ചിന്തിച്ചാൽ തന്നെ നമ്മുക്ക് ഒന്ന് മനസ്സിലാൽ ഈ വാഹനത്തിൽ ഏഴ് പേർ കയറാൻ പെർമിറ്റ് ഉള്ള സീറ്റാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഈ നിയമം നിലവിൽ നിൽക്കുമ്പോൾ ഇതേ വാഹനത്തിൽ അപകടമുണ്ടാകുമ്പോൾ പതിനൊന്ന് പേർ കയറിയതിനാൽ ഇൻഷുറൻസ് കമ്പനി അത് പറഞ്ഞ് നിയമപരമായി ക്ലെയിം നിരസിക്കുവാൻ പൂർണ്ണമായി സാധ്യതയുണ്ട്. ഈ വിഷയവും നമുക്ക് തള്ളി കളയുവാൻ കഴിയുകയില്ല.
ഈ പാഠം നാമെല്ലാവർക്കും ഒരു ചൂണ്ടുപലകയായി എന്നന്നേക്കുമായി മറക്കാതെ നിൽക്കട്ടെ. വാഹന ഉടമയുടെ ജീവിതം ഒരു ദിവസം കൊണ്ട് തകർന്നു. ഒപ്പം അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യ, മക്കൾ, അമ്മയപ്പൻ, മറ്റ് ആശ്രിതർ എല്ലാവരും അല്പമല്ലാത്ത നിലയിൽ വേദനിക്കേണ്ടി വരും.
ജീവിതത്തിൽ നാം നിർണ്ണായകരമായ ചില തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആദ്യം ഇത്തരം കാര്യങ്ങളിൽ നാം സ്വാർത്ഥരായേ മതിയാകു. ഈ സ്വാർത്ഥത കൊണ്ട് ചിലർ നിങ്ങളുടെ പേരിനോട് കൂടെ താഴെ പറയുന്ന പേരുകൾ കൂടി കൂട്ടിച്ചേർത്തേക്കാൻ സാധ്യതയേറെയാണ് എന്ന് ഞാൻ ചിന്തിച്ചു പോകുന്നു. വൃത്തികെട്ടവൻ, നന്ദികെട്ടവൻ, പരനാറി, കരുണയില്ലാത്തവൻ, അല്പൻ, പുതുപണക്കാരൻ, പണ്ടുള്ളവർ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലിൽ പറഞ്ഞതുപോലെ "തിന്നാൻ നല്ലുപ്പ് ഇല്ലാതിരുന്നവൻ", ശുംഭൻ, ഭോഷൻ, കള്ളൻ, കണ്ണിൽ ചോരയില്ലാത്തവൻ തുടങ്ങിയ പല പേരുകൾക്കും ജന്മം നൽകിയെന്ന് വന്നേക്കാം. നിങ്ങൾ ഭാരപ്പെടരുത്. നിങ്ങളുടെ മനസ്സിന് കുറച്ചും കൂടി ആർദ്രതയുണ്ട് എന്ന് തോന്നുന്നുവെങ്കിൽ ആശുപത്രിയിൽ പെട്ടെന്ന് എത്തിക്കേണ്ടവരെ കാശ് വാങ്ങിക്കാതെ സൗജന്യമായി കൊണ്ടെത്തിക്കുക എന്നിട്ട് വാഹന ഉടമ അവർക്ക് തിരിച്ച് ഒരു നന്ദി വാചകം പറഞ്ഞു യാത്രയാകുക. ഇത് വളരെ ഉത്തമമെന്ന് എല്ലാ വാഹന ഉടമകളും ഇന്നു മുതലെങ്കിലും മനസിരുത്തി ചിന്തിച്ച് ബോധപൂർവ്വമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുക.
പ്രൈവറ്റ് വാഹനങ്ങൾ യാതൊരു കാരണവശാലും നിങ്ങളല്ലാതെ മറ്റാർക്കും ഓടിക്കാൻ നല്കരുത്. കൊടുത്താൽ നിങ്ങൾ കുടുങ്ങും ഒപ്പം നിങ്ങളുടെ കുടുംബവും കുടുംങ്ങും. ചിന്തിക്കുക മാളികപ്പുറത്തിരിക്കുന്ന മന്നനെ താഴെയിറക്കുന്ന അനുഭവത്തിലേക്ക് ചെന്നെത്തിച്ചേരാതെ ദൈവം നൽകിയ ബുദ്ധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കുക മാത്രമല്ല പരിശ്രമിക്കയത്രേ ചെയ്യേണ്ടത്.
നിങ്ങളുടെ വാഹനം മറ്റൊരാളിന് തരികയില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാനുള്ള ആത്മബോധവും ധൈര്യവും നിങ്ങൾക്ക് ഉണ്ടാകണം. കേൾക്കുന്നവർ 99% വും നിങ്ങളുമായി പിണങ്ങിയേക്കാം. സാരമില്ലായെന്ന് കരുതുക. ഈ പിണക്കം അല്പനേരത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളു. അഥാവാ നിങ്ങൾ നിങ്ങളുടെ വാഹനം കൊടുത്തുവെന്ന് വക്കുക. വഴിയിൽ വച്ച് ആലപ്പുഴ കളർകോടിൽ വച്ച് സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാൽ അവരുടെ കുടുംബക്കാർ തന്നെ ആകും ആദ്യം നിങ്ങളുടെ പേരിൽ കേസ് കൊടുക്കുന്നതും നഷ്ടപരിഹാരത്തിനായി മുന്നോട്ട് വരുമെ ന്നതും നിങ്ങൾ മറക്കാതിരിക്കട്ടെ. മൂക്കിൽ ശ്വാസമുള്ള ആരെയും ഇതുപോലുള്ള വിഷയത്തിൽ വിശ്വസിക്കരുത്.
അഥവാ കൊമേഴ്സ്യൽ വെഹിക്കിളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ പോലും സർക്കാർ നിയമപ്രകാരമുള്ള പെർമിറ്റിനെ ഒരിക്കലും നിങ്ങൾ മറികടക്കുവാനോ ലംഘിക്കുവാനോ പാടില്ല. അത് കാഠിന്യമായ നിയമ ലംഘനമാണ് എന്നു കൂടെ ഇവിടെ ഓർമ്മപ്പെടുത്തട്ടെ.
നമ്മുടെ രാജ്യത്തിൻ്റെ നിയമം ശക്തമായ നിലയിൽ നിലനിൽക്കുന്നുവെന്ന് എല്ലാവരും മറക്കാതിരിക്കട്ടെ.
ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, പുകപരിശോധന എടുക്കാതിരിക്കുക, ഇൻഷുറൻസ് കൃത്യമായ നിലയിൽ പാലിക്കാതിരിക്കുക, വാഹനത്തിൻ്റെ രണ്ടു വശങ്ങളിലുമുള്ള മിറർ വക്കാതിരിക്കുക, ക്രമത്തിലധികം തേഞ്ഞ ടയറുകളുടെ ഉപയോഗം, എയർ കൂടുകയോ കുറയുകയോ ചെയ്യുന്ന നിലയിൽ വാഹനം ഉപയോഗിക്കുക, സർക്കാർ നിർദ്ദേശിച്ചതിന് വിപരീതമായ നിലയിൽ അലങ്കാരങ്ങൾ വക്കുക, ഓരോ വാഹനത്തിനും പറഞ്ഞിട്ടുള്ള വലിപ്പത്തിനും ഉയരത്തിനും എതിരായുള്ള ടയർ ഉപയോഗിക്കുക, ശബ്ദ കോലാകലങ്ങൾ ഉണ്ടാകുന്ന നിലയിലുള്ള വാഹനം ഓടിക്കൽ, കാതടപ്പിക്കുന്ന ശബ്ദം വച്ച് മനുഷ്യരെ പരിഭ്രാന്തരാക്കുന്ന നിലവാരം, മറ്റ് നിയമ ലംഘനങ്ങൾ ഇതൊല്ലാം നാം ശ്രദ്ധിക്കുക. രാജ്യത്തിൻ്റെ അഭിമാനവും കുടുംബത്തിൻ്റെ മാനവും കാക്കുന്നവരായി നാമെല്ലാവരും തിരട്ടെ. ഇനി ഇതുപോലൊരു ആലപ്പുഴ കളർക്കോട് അപകടം ഒരിടത്തും സംഭവിക്കാതിരിക്കട്ടെ.