ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം

നാളെ സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് 3 ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ മഞ്ഞ അലര്‍ട്ടായിരിക്കും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ ലഭിക്കുക.

ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മഴ പെയ്യുന്ന സമയങ്ങളില്‍ ഇടിമിന്നലിന് എതിരെ ജാഗ്രത പാലിക്കണെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും മത്സ്യ ബന്ധനത്തിന് തടസ്സം മുന്നറിയിപ്പില്‍ പറഞ്ഞിട്ടില്ല. എങ്കിലും എല്ലായിടത്തും ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു.

RELATED STORIES