മുഖ്യമന്ത്രിക്കും തിരുവനന്തപുരം മേയറും ഉള്‍പ്പെടെ പാര്‍ട്ടിനേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രിയുടെയും തിരുവനന്തപുരം മേയറുടേയും പെരുമാറ്റങ്ങള്‍ പാര്‍ട്ടിയുടെ മുഖച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികള്‍ ചോദിച്ചു.

കൊട്ടിഘോഷിച്ച് സന്ദീപ് വാര്യരെ 'നല്ല സഖാവാക്കാന്‍' നോക്കിയത് തിരിച്ചടിയായെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനെന്നും ചോദ്യം ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായി. മുഖ്യമന്ത്രിയുടെ പെരുമാറ്റം പേരുദോഷം സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നു. റിയാസിനെ മന്ത്രിയാക്കിയതിലും അതൃപ്തി ഉണ്ടായി.

പ്രായമല്ല, വകതിരിവായിരിക്കണം നേതാക്കള്‍ക്ക് ഉണ്ടാകേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദവും ചര്‍ച്ചയായി. ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയത് 'ആന മണ്ടത്തരം' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തി. കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പലയിടത്തും ബിജെപി മുന്നേറ്റമുണ്ടാക്കിയെന്നും പ്രതിനിധികള്‍ ആരോപിച്ചു. സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയെക്കുറിച്ചും ചോദ്യമുയര്‍ന്നു.

RELATED STORIES