വേറിട്ട ക്രിസ്തുമസ്സ് കൂട്ടായ്മയുമായി കെസിസി പത്തനംതിട്ട തണ്ണിത്തോട് സോൺ :

മഞ്ഞുതുള്ളിയിലെ പ്രകാശധാര എന്ന വേറിട്ട ക്രിസ്തുമസ്സ് കൂട്ടായ്മയുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ.

പത്തനംതിട്ട ജില്ലയിലെ ( School For Differently Abled) സ്ക്കൂൾ ആയ പ്രകാശധാരയിൽ വെച്ച് കുട്ടികൾക്ക് ഒപ്പം ക്രിസ്മസ്സ് കൂട്ടായ്മ സംഘടിപ്പിക്കുന്നു.

ഡിസംബർ 20 ഉച്ചയ്ക്ക് 2 മണിക്ക് ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജോജോസ് പീറ്റർ ഉദ്ഘാടനം നിർവഹിക്കുന്നു.

മീറ്റിംഗിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രപോലിത്താ അഭിവന്ദ്യ ഡോ.ഏബ്രാഹാം മാർ സെറാഫിം മെത്രപോലിത്താ ക്രിസ്തുമസ് സന്ദേശം നൽകുന്നു.

വിവിധ കെ സി സി സോണുകളിലെ വൈദികർ, ഭാരവാഹികൾ എന്നിവർ മീറ്റിംഗിൽ പങ്കെടുക്കുന്നു.

തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനം കരോൾ സംഘങ്ങൾ പരിപാടിയിൽ കരോൾ ഗാനങ്ങളുമായി എത്തുന്നു. ഒപ്പം ക്രിസ്തുമസ്സ് ഗാനങ്ങളുമായി ക്വയർ സംഘങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നു.

കുട്ടികൾക്ക് ആകർഷകമായ ഒട്ടേറെ പരിപാടികൾ മീറ്റിംഗിൽ സംഘടിപ്പിക്കുന്നു.

RELATED STORIES