പാലായിൽ വൻ മയക്ക് മരുന്ന് പിടി കൂടി

പാലായിൽ വൻ മയക്ക് മരുന്ന് വേട്ട ,100 രൂപയുടെ മെഫറ്റ് ടെർമിൻ എന്ന മയക്ക് മരുന്ന് വിൽക്കുന്നത് 600 രൂപയ്ക്ക് ,ദിവസം മുഴുവൻ ഉന്മാദം ലഭിക്കും.

കടപ്പാട്ടുർ സ്വദേശിയായ കാർത്തിക് ബിനുവിനെയാണ് പാലാ എക്‌സൈസ് കൃത്യമായ നിരീക്ഷണത്തിലൂടെ കുടുക്കിയത് .ഈ യുവാവുമായി ബന്ധപ്പെട്ട കൂടുതൽ പേരെ നിരീക്ഷിച്ച് കൊണ്ടിരിക്കയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് കോട്ടയം മീഡിയയോട് പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,പ്രവൻ്റീവ് ഓഫീസർമാരായ രാജേഷ് ജോസഫ് ,ഷിബു ജോസഫ് ,രതീഷ് കുമാർ പി,തൻസീർ ഇ എ, മനു ചെറിയാൻ ,ഡ്രൈവർ സു്രഷ് ബാബു എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. കോട്ടയത്തെ നാർക്കോട്ടിംഗ് വിദഗ്ദ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES