മകൻ അമ്മയെ കുഴിച്ചു മൂടി

എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്.

അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

പ്രദീപ് മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറയുന്നു.

RELATED STORIES