ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി, യുവാവ് മരിച്ചു

ബസ്സിനടിയില്‍പ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം.

നിലയ്ക്കല്‍ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്. തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഗ്രൗണ്ടില്‍ കിടന്നു ഉറങ്ങുകയായിരുന്നു. പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെ കയറി ഇറങ്ങി. തമിഴ്നാട്ടില്‍ നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം നിലയ്ക്കല്‍ ആശുപത്രിയിലേക്ക് മാറ്റി

RELATED STORIES