ചെറുവക്കൽ കൺവൻഷൻ ഇന്നു മുതൽ

കൊല്ലം: ലോകമെമ്പാടും ക്രിസ്തു ശിഷ്യമാരെ വാർത്തെടുത്ത് ദൈവ വേലയിൽ പ്രാപ്തരാക്കി കൊണ്ടിരിക്കുന്ന ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും  ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയുടെ സെൻ്ററുകളായ വേങ്ങൂർ, കിളിമാനൂർ എന്നീ സ്ഥലത്തുള്ള ദൈവമക്കളുടെയും   സംയുക്തമായ പ്രാർത്ഥനയാൽ  ഈ വർഷത്തെ 32-ാമത്  ചെറുവക്കൽ കൺവൻ 2024 ഡിസംബർ 22 മുതൽ 29 വരെ വിവിധ  പ്രോഗ്രാമുകളോടെ  ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെ ഗ്രൗണ്ടിൽ  നടത്തുവാൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നു.

ഡോ. ജോൺസൻ ഡാനിയേൽ ഇന്ന് വൈകിട്ടുള്ള യോഗത്തിൽ പ്രാർത്ഥിച്ച്   ആരംഭിക്കും. വരും ദിവസങ്ങളിലെ വിവിധ സെക്ഷനുകളിൽ ധാരാളം ദൈവ ദാസൻമാർ ദൈവവചനം പ്രസംഗിക്കും. പത്തനാപുരം  ശാലേം വോയ്സ് ആരാധനകൾക്ക് നേതൃത്വം നൽകും. 

RELATED STORIES