അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ വകുപ്പ് തല നടപടി തുടരുന്നു

റവന്യൂ വകുപ്പിലെ മുപ്പത്തിനാലും സർവേയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ഇത് കൂടാതെ ഇവർ കൈപ്പറ്റിയ പണം പതിനെട്ട് ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കാനും തീരുമാനം ആയിട്ടുണ്ട്. ഓഫീസ് അറ്റൻഡർ, സ്വീപ്പർ, വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ്, ടൈപ്പിസ്റ്റ്, ക്ലർക്ക് ഉൾപ്പടെ റവന്യൂ വകുപ്പിലെ മുപ്പത്തിനാലും, സർവേയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയുമാണ് സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

ഇവർ കൈപ്പറ്റിയ പണം പതിനെട്ട് ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കാനും തീരുമാനമായി. ധനവകുപ്പിന്‍റെ പരിശോധനയിലാണ് 1458 സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ സർക്കാർ ജീവനക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓരോ വകുപ്പുകളിലും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയത്. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പ്, കൃഷി, ആരോഗ്യം വകുപ്പുകളിലും നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റവന്യൂ ഭൂരേഖ വകുപ്പിലെ നടപടി.

RELATED STORIES