മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുള്ള ആദരസൂചകമായി സര്‍ക്കാര്‍ വ്യാഴാഴ്ച മുതല്‍ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും

ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ രാജ്യത്തിന്റെ സമ്പൂര്‍ണ ബഹുമതികളോടെ നടത്തും. കോണ്‍ഗ്രസ് അടുത്ത 7 ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. അടുത്ത 7 ദിവസത്തേക്ക് എല്ലാ കോണ്‍ഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ അറിയിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കി.

എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. 2025 ജനുവരി മൂന്നിന് പാര്‍ട്ടി പരിപാടികള്‍ പുനരാരംഭിക്കും. ഈ ദിവസങ്ങളില്‍ പാര്‍ട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.

RELATED STORIES