ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

അപാരമായ സാമർഥ്യത്തോടെയും സമഗ്രതയോടെയുമാണ് മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചതെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. ‘അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ധാരണയും രാജ്യത്തിന് പ്രചോദനമായി. എനിക്ക് ഒരു ഉപദേശകനേയും വഴികാട്ടിയേയും നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആരാധിച്ച ദശലക്ഷക്കണക്കിനാളുകൾ മൻമോഹൻ സിങിനെ അഭിമാനത്തോടെ ഓർക്കും’, രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രാഷ്ട്രീയത്തിൽ മൻമോഹൻ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവർ അപൂർവമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്‌സിൽ കുറിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളികളുടെ അന്യായമായ ആക്രമണങ്ങൾ വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്ത് മാന്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക ഗാന്ധി അനുസ്മ‌രിച്ചു.

RELATED STORIES