സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ.

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സിന്ധുവിന്‍റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

RELATED STORIES