ശബരിമല സന്നിധാനത്തു നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിലായി

കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു ( 51) ആണു സന്നിധാനം പൊലീസിന്റെ പിടിയിലായത്. ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്.

മണ്ഡലകാലത്തിന്റെ ആരംഭം മുതല്‍ ഇയാള്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

RELATED STORIES