ഖത്തറില്‍ വാഹനപാകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി വീട്ടിലെ വളപ്പില്‍ ഷാജഹാന്‍ – ഷംന ദമ്പതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്.

മുഹമ്മദ് ഹനീന്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. അപകടം നടന്ന ഉടനെ മുഹമ്മ് ഹനീനിനെ ഹമദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഹനീന്‍. ദേശീയ ദിന പൊതുഅവധി ദിനത്തിലാണ് പതിനേഴുകാരന്‍ അപകടത്തില്‍ പെട്ടത്.

കാറില്‍ സഞ്ചരിക്കവെ വുക്കൈറില്‍ വച്ച് കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. അപകടത്തില്‍ ഹനീന് തലയ്ക്ക് ആണ് ഗുരുതരമായി പരിക്ക് പറ്റിയത്. സഹയാത്രികരായ രണ്ട് സുഹൃത്തുക്കള്‍ അപകടത്തില്‍ രക്ഷപ്പെട്ടു.

പിതാവ് ഷാജഹാന്‍ ഖത്തര്‍ എനര്‍ജി മുന്‍ ജീവനക്കാരനും നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപക അംഗവുമാണ്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിനു കീഴില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആയിഷ ഏക സഹോദരിയാണ്.


RELATED STORIES