ആലപ്പുഴ ബൈപാസില്‍ യുവാവിനെ കാറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമം നടന്നു

കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെ ആണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇന്നോവയില്‍ എത്തിയ സംഘം ഇയാളെ കാറില്‍ പിടിച്ചു വലിച്ചു കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു.

യുവാവിനെയും കൊണ്ട് സംഘം പോകുന്നതിനിടെ ഇവര്‍ സംഘരിച്ച ഇന്നോവ റോഡിന് നടുവിലെ ഡിവൈഡറില്‍ ഇടിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ ശ്രമം പാളിയത്.

ഈ സമയത്ത് യുവാവ് മനോധൈര്യം വീണ്ടെടുത്ത് കാറിന്റെ ചില്ല് അടിച്ചു പൊളിച്ച് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. യുവാവ് രക്ഷപ്പെട്ടതോടെ സംഘം പ്രയത്‌നം മതിയാക്കി കടന്നു കളഞ്ഞു.

ഇതോടെ വാഹനം ഉപേക്ഷിച്ച തട്ടിക്കൊണ്ടു പോകല്‍ സംഘം പിന്നാലെ എത്തിയ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. അഞ്ചു പേരാണ് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് രക്ഷപ്പെട്ട യുവാവിന്റെ മൊഴി. സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


RELATED STORIES