കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം

റിഗ്ഗര്‍ തസ്തികയില്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 31ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ റിഗ്ഗര്‍ (അപ്രന്റീസ് ട്രെയിനി) റിക്രൂട്ട്മെന്റ്)

പ്രായ പരിധി

18നും 23നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സിഎസ്ടിക്കാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.

യോഗ്യത

എട്ടാം ക്ലാസ് വിജയം

ബിരുദം, ഡിപ്ലോമ തുടങ്ങിയ ഉന്നത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.

The method of selection shall be based on Physical Test for 100 Marks. Candidates who are meeting notified eligibiltiy requirements shall be short listed for Physical Test.

The minimum pass mark for Physical test shall be as below:

i) For unreserved seats & for EWS candidates- 50 marks

ii) For OBC Candidates – 45 marks

iii) For SC Candidates – 40 marks

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 6000 മുതല്‍ 7000 രൂപ വരെ സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ 23,400 രൂപ വരെ ശമ്പള സ്‌കെയിലില്‍ നിയമനം നടത്തും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അപേക്ഷിക്കുന്നതിന് മുന്‍പായി വിജ്ഞാപനം വായിക്കുക.


RELATED STORIES