വയോധിക മരിച്ച സംഭവത്തിൽ മുത്തച്ഛനെതിരെ കേസെടുത്ത് പൊലീസ്

തില്ലേരി സ്വദേശി 80 വയസുള്ള ജോൺസനെതിരെയാണ് കേസെടുത്തത്. മുണ്ടക്കൽ സ്വദേശി സുശീലയാണ് അപകടത്തിൽ മരിച്ചത്.

ഡിസംബർ 26 ന് മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ തെറ്റായ ദിശയിലെത്തിയ സ്കൂട്ടർ മുണ്ടക്കൽ സ്വദേശിനിയായ സുശീലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ സുശീല ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം ജോൺസന്റേതാണെന്ന് കണ്ടെത്തിയത്. ജോൺസന്റെ കൊച്ചുമകനാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. അപകടത്തിന്റെയും കുട്ടികൾ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

RELATED STORIES