വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.

ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമനത്തിന് കോഴവാങ്ങിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പറയുന്നുണ്ട്. അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായെന്നും നിയമനവുമായി ബന്ധപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും പണം
വാങ്ങിയെന്നും കെ. സുധാകരന് അയച്ച കത്തിലും പറയുന്നു.എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം.
നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു.

ബത്തേരി കാര്‍ഷിക ബാങ്കിലും ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലും നിയമനക്രമക്കേട് ഉണ്ടായെന്നും കത്തില്‍ പറയുന്നു.ബാങ്കില്‍ നിയമനം നല്‍കാമെന്നുപറഞ്ഞ് പലരില്‍ നിന്നും പണം വാങ്ങിയെന്നും തൊഴില്‍ നല്‍കാനായില്ലെന്നും ഇത് തനിക്ക് ബാധ്യത ഉണ്ടാക്കിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. തന്റെ മക്കളെയെങ്കിലും രക്ഷിക്കാന്‍ കെപിസിസി നേതൃത്വം സഹായിക്കണം എന്നെഴുതിയാണ് കത്ത് അവസാനിക്കുന്നത്.

പിതാവ് ആവശ്യപ്പെട്ട പ്രകാരം കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകുമോ എന്ന് അറിയാന്‍ പത്ത് ദിവസം കാത്തു നിന്നു.ഇത് ഇല്ലാതെ വന്നതോടെയാണ് കത്ത് പുറത്തുവിട്ടതെന്ന് കുടുംബം പറഞ്ഞു.


RELATED STORIES