കോഴിക്കോട് ഫുഡ് ഡെലിവറി ജീവനക്കാരൻ തോട്ടിൽ മരിച്ച നിലയിൽ

സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനിൽ നിന്നും മലാപറമ്പിലേക്ക് പോകുന്ന വഴിയിൽ കുരിയത്തോട് സമീപമാണ് സംഭവം. ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം.

ഇന്ന് രാവിലെ ഏഴ് മണിയോടെ റോഡിന് സമീപത്തെ തോട്ടിൽ അന്യ സംസ്ഥാന തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാൾ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോർഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ ലോറി ഉൾപ്പെടെ റോഡരികിൽ നിർത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്. രണ്ട് മാസം മുമ്പും സമാനമായ അപകടം സംഭവിച്ചിരുന്നു. അന്ന് ബൈക്ക് യാത്രികന്റെ കൈ ഒടിഞ്ഞു.

RELATED STORIES