മന്ത്രിസ്ഥാനം തീരും മുന്നെ എയിംസ് ആലപ്പുഴയിൽ കൊണ്ടുവരും; സുരേഷ് ഗോപി

മന്ത്രിസ്ഥാനം തീരും മുന്നെ എയിംസ് ആലപ്പുഴയ്‌ക്ക് നല്‍കണം എന്നാണ് ആഗ്രഹം എന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ ആയാലും എയിംസ് കേരള ജനതയ്‌ക്ക് ഉപകാരപ്രദമാണ് എന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതക്ക് ഉപകാരമാണ്. മന്ത്രിസ്ഥാനത്തെ തന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എയിംസിന്‍റെ നിർമാണമെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളില്‍ കേരളത്തിൽ എയിംസ് വരുമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നുമാണ് കഴിഞ്ഞ ആഗസ്റ്റിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി പറഞ്ഞത്. യോഗ്യമായ സ്ഥലത്ത് എയിംസ് വരണം. അത് ഉറപ്പായും വരും. സംസ്ഥാനം മുന്നോട്ട് വന്നിട്ടും അത് നടന്നില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും. അതിനപ്പുറം എനിക്കൊന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED STORIES