നിയമവിരുദ്ധ മതപരിവർത്തന ബിൽ രാജസ്ഥാനിൽ നിയമസഭയിൽ

രാജസ്ഥാനിൽ നിയമവിരുദ്ധ മതപരിവർത്തനം തടയുന്നതിനുള്ള ബിൽ ആരോഗ്യ മന്ത്രി ഗജേന്ദ്ര സിങ് ഖിൻസർ നിയമസഭയിൽ അവതരിപ്പിച്ചു.

നിയമവിരുദ്ധ മതപരിവർത്തനം 10 വർഷം വരെ ജയിൽ ശിക്ഷയും 50,000 രൂപ പിഴയും കി ട്ടാവുന്ന ജാമ്യമില്ലാക്കുറ്റമായി ബില്ലിൽ വ്യവസ്‌ഥ ചെയ്യുന്നു. തെറ്റിദ്ധരിപ്പിച്ചോ, വിവാഹം മൂലമോ മതപരിവർത്തനം നടത്തുന്നതു കുറ്റമാണ്.

1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയുമാണ് സാധാരണ ശിക്ഷ. എന്നാൽ, പ്രായപൂർത്തിയാ  കാത്തവർ, വനിതകൾ, പിന്നാക്കവിഭാഗക്കാർ എന്നിവരെയാ ണ് നിർബന്ധിച്ച് മതപരിവർത്ത നം നടത്തിയതെങ്കിൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാം.

മതം മാറാൻ താൽപര്യപ്പെടുന്നവർ അതിനുള്ള സത്യവാങ്മൂലം 60 ദിവസം മുൻപ് ജില്ലാ മജിസ്ട്രേട്ടിനു നൽകണമെന്നും ബില്ലിൽ പറയുന്നു.

നിയമവിരുദ്ധമായി മതപരി വർത്തനം ചെയ്യപ്പെടുന്നവർക്ക് 5 ലക്ഷം രൂപ വരെ നഷ്ട‌പരി ഹാരത്തിനും വ്യവസ്ഥയുണ്ട്

RELATED STORIES