സിവിൽ പൊലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു മഹേഷ് രാജ്. ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു.

ഇതിനിടയിലാണ് വെളിയന്നൂരിലെ ലോഡ്ജിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ ഈസ്റ്റ് പോലീസ് തുടർ നടപടികൾ സ്വീകരിക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

RELATED STORIES