പതിനാലുകാരന്റെ കൈ ഒടിഞ്ഞെന്ന് പരാതി

ഇലകമണ്‍ സ്വദേശി രാജേഷിന്റെ മകന്‍ കാശിനാഥന്റെ കൈയാണ് അയിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ രജിത്ത് തിരിച്ചു ഒടിച്ചെന്ന് ആരോപണം.

കാശിനാഥന്റെ പിതാവ് രാജേഷും അയല്‍വാസിയായ വിജയമ്മയുമായി വര്‍ഷങ്ങളായി വഴിത്തര്‍ക്കം നിലനിന്നിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ ഇരുവിഭാഗംത്തെയും വിളിച്ചുവരുത്തിയിരുന്നു. ഇതിന് മുന്നേ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതായും വീട്ടിലെത്തി എസ് ഐ രജിത്ത് വാക്കേറ്റത്തിനിടെ മകന്റെ കൈ തിരിച്ചൊടിച്ചതായുമാണ് പരാതി.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അക്രമം നടന്നത്. വണ്ടി കയറ്റി ഇറക്കുമെന്നും ജീവിതകാലം മുഴുവന്‍ കോടതിയില്‍ കയറ്റിയിറക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായും കാശിനാഥന്‍ പറഞ്ഞു.
കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയുടെ ഭാര്യാ മാതാവായ വിജയമ്മക്ക് വേണ്ടി പോലീസ് വഴിവിട്ട നീക്കം നടത്തിയെന്നും ആരോപണമുണ്ട്.

RELATED STORIES