മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അരുവിപ്പുറം ഒടുക്കത്ത് സ്വദേശി എട്ടുവയസുകാരി ബിനിജയാണ് മരിച്ചത്. മാരായമുട്ടം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യര്‍ത്ഥിനിയാണ്. സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് സംഭവം. മൃതദേഹം എസ്എടി ആശുപത്രിയില്‍.

സ്‌കൂള്‍ വിട്ട് മടങ്ങും വഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് കുട്ടിയുടെ ദേഹത്തേക്ക് ഒടിഞ്ഞുവീണത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീടിന് തൊട്ടടുത്തെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പോസ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

RELATED STORIES