കായിക മൽസരങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡറുകളേ വിലക്കി ട്രംപ് ഉത്തരവിറക്കി

കായിക മൽസരങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡറുകളേ വിലക്കി ഉത്തരവിറക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ദേശീയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ദിനത്തോടനുബന്ധിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്,

RELATED STORIES