ദുഃഖമില്ലാത്ത നാട്ടിലേക്ക് യാത്രയായി

പുല്ലാട്: വലിയ കുഴിയിൽ എൽസി (പെണ്ണമ്മ) മേനോൻ (65) നിര്യാതയായി. ശാരീരിക ക്ഷീണത്തെ തുടർന്ന് ചില നാളുകളായി ആശുപത്രിയിലും ഭവനത്തിലുമായി ഭർത്താവ് മേനോനോടെപ്പം  വിശ്രമ ജീവിതം നയിക്കുമ്പോഴാണ് അത്യഹിതം  സംഭവിച്ചത്. പ്രതിഫല ഇച്ഛയില്ലാതെ ദീർഘ നാളുകൾ ഡൽഹിയിൽ താമസിച്ച്  പാവപ്പെട്ടവരുടെ ഇടയിൽ ദൈവ വേലക്ക് ചുമടു കൊടുത്തിരുന്ന ഒരു അനുഗ്രഹിക്കപ്പെട്ട സഹോദരിയായിരുന്നു എൽസി മേനോൻ. 

പിതാവ് വലിയകുഴിയിൽ താമസിച്ച് സുവിശേഷത്തിന് മുൻതൂക്കം കൊടുത്തിരുന്നു. നല്ലൊരു എഴുത്തുക്കാരൻ, സുവിശേഷകൻ, കൺവൻഷൻ പ്രസംഗകൻ എന്നീ നിലകളിൽ തൻ്റെ പിതാവ് ശ്രദ്ധേയനായിരുന്നു.

തൻ്റെ പിതാവിൻ്റെ പാദ പിൻപറ്റി സുവിശേഷത്തിന് ഊന്നൽ കൊടുക്കുവാൻ വളരെ ചെറിയ പ്രായത്തിൽ തന്നെ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്ക്കാര ശുശ്രൂക്ഷകൾ 2025 ഫെബ്രുവരി 10-ാം തീയതി രാവിലെ 8 മണിക്ക് പുല്ലാട് വള്ളിക്കാലയിലെ സഹോദരിയുടെ ഭവനത്തിൽ വച്ച് ശുശ്രൂക്ഷകൾ നടത്തിയ ശേഷം രാവിലെ 10 മണിയോടെ വള്ളിക്കാല ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും. 

സഹോദരിമാർ

മേരി, മണി, തങ്കമ്മ, കുഞ്ഞൂഞ്ഞമ്മ.

സഹോദരിമാരുടെ  ഭർത്താക്കൻമാർ: ചന്ദ്രൻ, ദാസ്, ജയകൃഷ്ണൻ കോത്തേരി. 

ദുഃഖത്തിലായിരിക്കുന്ന എല്ലാ കുടുംബംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനം അറിയിക്കുന്നു.

RELATED STORIES