എസ്റ്റി അതിക്രമ തടയല്‍ നിയമ പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു

വള്ളംകുളം ക്ഷീരോല്പാദന സംഘത്തിലെ അഴിമതിയെക്കുറിച്ച് പരാതി നല്‍കിയ ടിടി പ്രസാദിനെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ പ്രസിഡന്റ് അഡ്വ. എന്‍ രാജീവിന്റെ നേതൃത്വത്തില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതും ആക്രമിച്ചതും. പരിക്കേറ്റ പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വള്ളംകുളം ക്ഷീരോല്പാദന സംഘത്തില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ക്ഷീര വികസന വകുപ്പിലെ ആറംഗ ഉദ്യോഗസ്ഥ സംഘം എത്തിയിരുന്നു. ഈ സമയത്ത് ബോര്‍ഡ് അംഗവും പരാതിക്കാരനുമായ പ്രസാദും ഓഫീസിലുണ്ടായിരുന്നു. രാജീവിന്റ നേതൃത്വത്തിലുള്ള ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പരിശോധന തടയുകയും ജാതിപ്പേര് വിളിച്ച് മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) 126 (2) 296 ( b) 115 (2) 351 (2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സിപിഎമ്മിന്റെ പത്തനം തിട്ട ജില്ല മുന്‍ സെക്രട്ടറി അനന്തഗോപന്റെ ബന്ധുവാണ് രാജീവ്.

RELATED STORIES