പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും ഉള്‍പ്പെടെ ഉളളവര്‍ക്കാണ് കുത്തേറ്റത്.

പരിക്കേറ്റവര്‍ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.

സംഭവത്തെ തുടര്‍ന്ന് തെന്‍മല ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാം എന്നാണ് വനം വകുപ്പ് അധികൃതര്‍ കരുതുന്നത്.

RELATED STORIES