ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു

സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. അതേസമയം കൊലപാതകത്തിനു പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

മഠത്തുംമൂഴി മേഖലയില്‍ കുറച്ചു ദിവസങ്ങളായി യുവാക്കള്‍ തമ്മില്‍ ലോഡിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റു.

പരിക്കേറ്റയാള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിനെ കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

RELATED STORIES