മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞു മരിച്ചു

കൊല്ലത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമായ കുഞ്ഞു മരിച്ചു.കടയ്ക്കൽ പാങ്ങലുകാടാണ് സംഭവം. പാരിജാതത്തിൽ സജിൻ റിനി ദമ്പതികളുടെ മകൾ അരിയാനയാണ് മരിച്ചത്.

അമ്മ കുഞ്ഞിന് പാൽ നൽകിയ ശേഷം ഉറക്കിയതാണ്. ചലനമില്ലെന്ന് സംശയം തോന്നി ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

RELATED STORIES