തിരുവനന്തപുരത്തെ കൂട്ടക്കൊല; അടിമുടി ദുരുഹത

വെഞ്ഞാറമ്മൂട് കൊലപാതക കേസിലെ പ്രതി അഫാന്റെ നില ഗുരുതരമല്ല. പ്രതിയെ ചെസ്റ്റ് പെയിന്‍ യൂണിറ്റിലേക്ക് (സിപിയു) മാറ്റിയിട്ടുണ്ട്.

എലിവിഷം കഴിച്ചതിനാല്‍ നിരീക്ഷണത്തില്‍ തുടരും. ആറ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം എലി വിഷം കഴിച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കുഴിമന്തിയില്‍ വിഷം ചേര്‍ത്ത് കഴിച്ചതെന്നാണ് അഫാന്‍ ഡോക്ടറോട് പറഞ്ഞത്.

അതേസമയം അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. അഫാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതമായിരുന്നുവെന്നും അമല്‍ പ്രതികരിച്ചു. അഞ്ചല്‍ കോളേജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് ഇന്നാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്

RELATED STORIES