ആ‍ർ സി ബുക്കിൽ നിർണായക മാറ്റം,​ ഗതാഗത വകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്ത് ഡിജിറ്റ‍ൽ ആർ.സി ഏർപ്പെടുത്തി ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവർ‌ക്ക് ആർ. സി പ്രിന്റെടുത്ത് ഉപയോഗിക്കാം,​ പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തി. നിലവിൽ ഡിജിറ്റൽ ആയിട്ടാണ് ലൈസൻസ് നൽകുന്നത്. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്ത് തപാലിൽ അയച്ചിരുന്നു.

ഇതൊഴിവാക്കിയാണ് ലൈസൻസ് ഡിജിറ്റലാക്കിയത്. ലൈസൻസ് ഡിജിറ്റലാക്കിയെങ്കിലും ആർ,​സി ബുക്ക് പ്രിന്റ് ചെയ്യുന്നത് തുടർന്നിരുന്നു. ഇതിനാണിപ്പോൾ മാറ്റം വരുത്തുന്നത്. നേരത്തെ ആർ.സി ബുക്ക് ലഭിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.

ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർ.സി ബുക്ക് ലഭിക്കും. വാഹനങ്ങൾ കൈമാറ്റം ചെയ്ത ശേഷവും ആർ.സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാൻ വാഹനഉടമകൾ ഈ മാസം തന്നെ നമ്പരുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

RELATED STORIES