ചങ്ങനാശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 7.30ന് ​​നാ​​ലു​​കോ​​ടി ഭാ​​ഗ​​ത്തു​​വ​​ച്ച്
വി​​ല്‍​പ്പ​​ന​​യ്ക്കാ​​യി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന 500 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി തി​​രു​​വ​​ല്ല പെ​​രു​​ന്തു​​രു​​ത്തി തെ​​ങ്ങ​​നാം​​കു​​ള​​ത്ത് ടി.​​കെ.​​വി​​ഷ്ണു​​കു​​മാ​​റി(42)​​നെ​​യാ​​ണ് എ​​ക​​സൈ​​സ് പി​​ടി​​കൂ​​ടിയ​​ത്.

തു​​ട​​ര്‍​ന്നു ന​​ട​​ത്തി​​യ ചോ​​ദ്യം​​ചെ​​യ്യ​​ലി​​ല്‍ ഇ​​യാ​​ള്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചു​​വ​​രു​​ന്ന മ​​ല്ല​​പ്പ​​ള്ളി താ​​ലൂ​​ക്കി​​ല്‍ കു​​ന്ന​​ന്താ​​നം വ​​ള്ള​​മ​​ല​​ഭാ​​ഗ​​ത്ത് വ​​ള്ളി​​യാം​​കു​​ന്ന് വീ​​ട്ടി​​ല്‍​നി​​ന്നു നാ​​ലു കി​​ലോ​​യി​​ല​​ധി​​കം ക​​ഞ്ചാ​​വു​​കൂ​​ടി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.പ്ര​​തി മ​​യ​​ക്കു​​മ​​രു​​ന്ന് മാ​​ഫി​​യ​​യി​​ല്‍​പ്പെ​​ട്ട പ്ര​​ധാ​​ന​​പ്പെ​​ട്ട​​യാ​​ളാ​​ണെ​​ന്ന്
എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു.

RELATED STORIES