നാല് വിക്കറ്റിന് ന്യൂസിലൻഡിനെ തകർത്ത് ചാമ്പ്യൻസ് ട്രോഫി നേടി ഇന്ത്യ ചാമ്പ്യൻമാരായി

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻമാരായി. രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാത നിന്ന് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി. സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ സെമി മത്സരം ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത പേസര്‍ മാറ്റ് ഹെന്റി പരിക്കു മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

RELATED STORIES