റവ. ഡോ. ഫിലിപ്പ് കെ മാത്യുവിന് ഹോണറെറി ഡോക്ടറേറ്റ്

ന്യൂഡൽഹിഐ.ടി, ഡിജിറ്റൽ നവീകരണ രംഗത്ത് അപൂർവ സംഭാവനകൾ നൽകിയ റവ.ഡോ. ഫിലിപ്പ് കെ മാത്യുവിനു World Cultural Environmental Protection Commission (WCEPC) ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് WCEPC.

ന്യൂഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രാലയ ഓഡിറ്റോറിയത്തിൽ  നടന്ന  ചടങ്ങിൽ ഉത്തർപ്രദേശ് മന്ത്രി സ്വാമി മഹാമണ്ഡ്ലേശ്വർജി, ജമ്മുകാശ്മീർ കമ്മീഷണർ ഡോ. രശ്മി സിങ് IAS, തുടങ്ങി വിവിധ മേഖലകളിലുള്ള  പ്രമുഖ വ്യക്തികളും യോഗത്തിൽ പങ്കെടുത്തു.

27 വർഷങ്ങളായി, ഡോ. ഫിലിപ്പ് കെ മാത്യു മീഡിയ, ടെക്നോളജി, ക്രിസ്തീയ പ്രഭാഷണ സേവനങ്ങൾ എന്നിവയുടെ പരിഷ്കരണത്തിലും, നൂതന ഡിജിറ്റൽ പരിഹാരങ്ങൾ കൊണ്ടുവരുന്നതിനും നിർണ്ണായക പങ്കുവഹിച്ചു.

ബിലിവേഴ്‌സ് ചർച്ച് സ്റ്റേറ്റ് ഓവർസിയർ, നാഷണൽ ഡയറക്ടർ ഓഫ് ഇവാഞ്ചലിസം, ഡയറക്ടർ ഓഫ് പബ്ലിക്കേഷൻസ് (GFA Books, GFA Bible Society), ആത്മീയയാത്ര ടെലിവിഷൻ ചാനൽ CEO എന്നീ നിലകളിൽ പ്രവർത്തിച്ചു. ഫിലിപ്പ് കെ മാത്യു റിവൈവ് ഇന്ത്യയുടെ സ്ഥാപകനും ഡയറക്ടറുമാണ്.

2010-ൽ കേരളത്തിലെ ആദ്യത്തെ ഫുൾ HD സാറ്റലൈറ്റ് ടെലിവിഷൻ ചാനലായ ആത്മീയ യാത്ര ടിവി ആരംഭിച്ചത് ഡോ.ഫിലിപ്പ് കെ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു.

ഈ പ്രശസ്തമായ അംഗീകാരം, ഡോ. ഫിലിപ്പ് കെ മാത്യുവിന്റെ ജീവിതപ്രവൃത്തികൾക്കും, ടെക്നോളജി & ക്രിസ്തീയ മാധ്യമരംഗത്ത് വരുംകാലങ്ങളിൽ കൂടുതൽ ഗുണകരമാവും.

പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഡോ. ഫിലിപ്പ് കെ മാത്യു, കെ. സി. മാത്യു & കുഞ്ഞമ്മ മാത്യു ദമ്പതികളുടെ ഇളയ മകനാണ്. ഭാര്യ ഷൈനി ഫിലിപ്പ്. മക്കൾ: യോഹന്നാൻ & റോയ്സ്.

RELATED STORIES